ന്യൂഡെൽഹി: ഒൻപത്, പത്ത് ക്ലാസ് പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താൻ നിർദ്ദേശം. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സ്കൂളുകൾക്ക് സിബിഎസ്ഇ നിർദേശം നൽകി. പരീക്ഷകൾ ഓൺലൈനായോ ഓഫ്ലൈനായോ നടത്താനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടെന്നും സിബിഎസ്ഇ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് പരീക്ഷയെഴുതിയ കുട്ടികൾക്കും ഈ അവസരം ഈ നൽകണമെന്നും സിബിഎസ്ഇ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
മേയ് 13ന് ഇതു സബന്ധിച്ച് സമാന അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്കൂളുകളും രണ്ടാമത് പരീക്ഷ എഴുതുവാനുള്ള അവസരം നൽകാൻ തയാറായിരുന്നില്ല. എന്നാൽ, ഇക്കാര്യം വീണ്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സിബിഎസ്ഇ പുതിയ നിർദേശവുമായി രംഗത്തുവന്നത്.