കണ്ണൂർ: കൊറോണ വൈറസ് നെഗറ്റിവായി തുടർ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി സ്വദേശിയായ ഭാസ്കരൻ (70) ആണ് മരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഭാസ്കരന് രണ്ട് ആഴ്ചയ്ക്ക് മുൻപ് കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.
ഇതിനിടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതും രണ്ടാം തവണയാണ് കണ്ണൂരിൽ കൊറോണ നെഗറ്റീവായ ശേഷവും ചികിത്സയിൽ തുടരുന്നയാൾ മരണപ്പെടുന്നത്. പാപ്പിനിശ്ശേരി സ്വദേശിയായ കുഞ്ഞിരാമൻ എന്ന 81 കാരനും സമാനമായി കൊറോണ മുക്തി നേടിയ ശേഷം മരണപ്പെട്ടിരുന്നു.