Home Local News പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് പൂട്ടിച്ചു

പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് പൂട്ടിച്ചു

0

കാസര്‍കോട്: കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് പൂട്ടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മംഗലാപുരം സ്വദേശികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹോട്ടലില്‍ താമസിച്ച സാഹചര്യത്തിലാണ് ഹോട്ടലുകള്‍ അടയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഇവ അണുവിമുക്തമാക്കിയ ശേഷമായിരിക്കും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.

അതേസമയം
മലപ്പുറം ജില്ലയും കൊറോണ സമൂഹവ്യാപന ഭീതിയിലാണ്. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു.
നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിൻമെന്‍റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്. നാല് കൊറോണ ബാധിതരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here