കൊച്ചി: റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും സ്വര്‍ണ വില. ശനിയാഴ്ച്ച രണ്ടു തവണയായി 400 രൂപ കൂടി വര്‍ധിച്ചതോടെ പവനു 35920 രൂപയായി ഉയര്‍ന്നു. ഗ്രാമിനു നിലവില്‍ 4490 രൂപയാണ്. കഴിഞ്ഞ ദിവസം പവനു 35520 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. കൊറോണ വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് വിലവര്‍ധനവിനു കാരണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിനു 1779.35 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകര്‍ കൂടിയിരിക്കുന്നതിനാല്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് അനുമാനം. ജൂണ്‍ മാസത്തില്‍ ആകെ 640 ഓളം രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.