കൊളംബോ: കൊറോണ വ്യാപനം മൂലം അടച്ചിരിക്കുന്ന സിനിമാ തീയറ്റേറ്റുകൾ തുറക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമാശാലകള്‍ തുറക്കാന്‍ ശ്രീലങ്ക സിനിമാശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
ജൂലൈ ഒന്നു മുതല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മ്യൂസിയങ്ങളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും വീണ്ടും തുറക്കും.
നാഷണല്‍ ആര്‍ക്കൈവ് നടത്തുന്ന പബ്ലിക്ക് റഫറന്‍സ് ലൈബ്രറികളും ഇതിനോടൊപ്പം തുറക്കാന്‍ ധാരണയായിട്ടുണ്ട്.
എന്നാല്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കും. ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും സന്ദര്‍നം ക്രമീകരിക്കുക. കര്‍ശന ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളോടെ വിദേശ വിനോദ സഞ്ചാരികള്‍ക്കായി ആഗസ്റ്റ് ഒന്നോടെ ശ്രീലങ്കന്‍ വിമാനത്താവളങ്ങള്‍ തുറക്കാനും ഇതിനകം തീരുമാനമായിട്ടുണ്ട്.
ഇതു വരെ 2000 കൊറോണ പോസിറ്റീവ് കേസുകളാണ് ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1600 ഒളം പേര് രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 11 മരണങ്ങളാണ് രോഗം മൂലം ഇവിടെ സ്ഥിരീകരിച്ചത്.