വൈദിക വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു

മൂന്നാർ: നടക്കാൻ ഇറങ്ങിയ വൈദിക വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു. മറയൂർ പയസ് നഗർ സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥി പീറ്റർ നിക്സൺ ഡിസിൽവയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എറണാകുളം തേവര മാളിയേക്കൽ കുടുംബാംഗവും മഞ്ഞുമ്മൽ കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥിയുമായിരുന്നു.

നിക്സൺ രാവിലെ കുർബാനയ്ക്കുശേഷം ആശ്രമത്തിലെ ഒരു വൈദികനോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴാണ് മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വാഹനത്തിൽ വച്ച് മരണമടയുകയായിരുന്നു. കൊറോണ പരിശോധനയ്ക്കും പോസ്റ്റുമോർട്ടതിനുമായി മൃതദേഹം അടിമാലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.