Home National ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊറോണ മുക്തനായി

ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊറോണ മുക്തനായി

0

ന്യൂഡെൽഹി: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊറോണ മുക്തനായി. പരിശോധന ഫലം നെഗറ്റീവ് ആയതോട ജെയിൻ ആശുപത്രി വിട്ടു. കൊറോണ ബാധയേറ്റ സമയത്ത് ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പ്ലാസ്മ തെറാപ്പിക് വിധേയനാക്കിയിരുന്നു. ഒരു ഘട്ടത്തിൽ ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ആശങ്കാജനകമാംവിധം വഷളായിരുന്നു.

ശക്തമായ പനിയെയും ശ്വാസ തടസത്തെയും തുടർന്നാണ് ഈ മാസം 17 ന് സത്യേന്ദർ ജെയിനെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here