വത്തിക്കാൻ: സമ്മാനമായി കിട്ടിയ ഇലക്ട്രിക് സൈക്കിൾ ഫ്രാൻസിസ് മാർപാപ്പ കാൻസർ ബാധിതരായ കുട്ടികൾക്കായി ലേലത്തിനു നൽകി. ലേലത്തുക ഫ്രാൻസിലെ ലൂർദ് ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഈ കുട്ടികൾക്ക് സന്ദർശനം നടത്താൻ ഉപയോഗപ്പെടുത്തും.
റോമിലെ ജെയ്മെലി സർവകലാശാല ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കാൻസർ ബാധിതരായ കുട്ടികൾക്കാണ് ഇത് ഉപകാരപ്പെടുക. യുണിറ്റാൽസി എന്ന സംഘടനയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ‘പിയാജ്യോ’ സമ്മാനിച്ച ഇലക്ട്രിക് സൈക്കിളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പ് ജെയ്മെലി ആശുപത്രിയിലെ കുട്ടികൾ സാന്താ മാർത്തയിൽ എത്തിയിരുന്നു. കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് തനിക്ക് സമ്മാനം കിട്ടിയ സൈക്കിൾ ലേലം ചെയ്യാൻ ‘യുണിറ്റാൽസി’യെ ഏൽപ്പിച്ചതെന്ന് സെക്രട്ടറി യൊവാന്നിസ് ലാസി പറഞ്ഞു. കൊറോണ വിമുക്തമാകുന്നതോടെ 22 കുഞ്ഞുങ്ങള്‍ക്കു ഒരുമിച്ച് ലൂർദിൽ സന്ദർശനത്തിന് എത്തിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.