Home State ദുർബലമായ പ്രതികരണം; ഇന്ധന വില ഇരുപതാം ദിവസവും കൂട്ടി

ദുർബലമായ പ്രതികരണം; ഇന്ധന വില ഇരുപതാം ദിവസവും കൂട്ടി

0

കൊച്ചി : രാഷ്ട്രീയ പാർട്ടികളുടെ ദുർബലമായ പ്രതികരണം മുതലെടുത്ത് എണ്ണക്കമ്പനികൾ ഇന്ധന വില ഇന്നും കൂട്ടി. തുടര്‍ച്ചയായ ഇരുപതാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂപയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 13 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 19 പൈസയും. ഇടക്കാലത്തിന് ശേഷം ജൂണ്‍ ഏഴു മുതലാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലനിര്‍ണയം പുനരാരാംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here