കൊച്ചി: ഓട്ടോറിക്ഷകൾ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കിയാൽ കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ്. ജൂലായ് ഒന്നു മുതല്‍ എറണാകുളം ആര്‍ടിഒയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും നിര്‍ബന്ധമായും മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ച ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്ശിപ്പിച്ചിരിക്കേണ്ടതുണ്ട്. മീറ്റര്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്.
ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.