പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം മു​പ്പ​തു​വ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. കൊറോണ വ്യാ​പ​നം തു​ട​രു​ന്ന​തു​കൊ​ണ്ടാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തെ​ന്നും ലോ​ക്ക്ഡൗ​ണി​ല്‍ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​റി​യി​ച്ചു.

പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ജൂ​ലൈ 31 വ​രെ ബം​ഗാ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ട സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാണ് ഇ​തു സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യത്. ചൊ​വ്വാ​ഴ്ച ബം​ഗാ​ളി​ല്‍ 370 കൊറോണ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 14,728 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കൊറോണ ബാ​ധി​ച്ച​ത്. 580 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.