തൃശൂര്‍: തൃശൂരില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം എത്തിച്ചു നല്കിയ ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുളള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തിര പ്രവൃത്തിക്കായി ഈ മാസം 15-ന് എല്‍ ആന്‍ഡ് ടി കമ്പനി പ്രത്യേക ബസില്‍ പശ്ചിമ ബംഗാളില്‍നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളില്‍ 12 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
ഇവരില്‍ നേരത്തെ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഭക്ഷണമെത്തിച്ചു നല്കിയ വരന്തരപ്പിള്ളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത്.
ഇവരെല്ലാവരും വന്നതുമുതല്‍ ചാലക്കുടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല.
പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാല്‍ കെഐസ്ഇബി നിര്‍ദ്ദേശപ്രകാരമാണ് തൊഴിലാളികള്‍ക്കു കൊറോണ ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേര് നിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ തുടരുകയാണ്.