വാഷിംഗ്ടണ്‍: ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. വിമാന സര്‍വീസുകളില്‍ ഇന്ത്യ വിവേചനപരമായ നടപടിയാണ് കൈകൊള്ളുന്നതെന്നു ആരോപിച്ചാണ് അമേരിക്കയുടെ ഇത്തരമൊരു നടപടി.
കൊറോണ ബാധയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ ഉള്ള സര്‍വീസുകള്‍ ഇന്ത്യ സാധാരണ സര്‍വീസാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.
രോഗബാധ മൂലം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇതു വലിയ തോതില്‍ ബാധിച്ചേക്കും. കൊറോണ ലോക്ക്ഡൗണിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ് അമേരിക്കയിലേക്കു വന്ദേ ഭാരത് മിഷനു കീഴില്‍ വിമാന സര്‍വീസുകള്‍ നടത്താൻ എയര്‍ ഇന്ത്യക്കു മാത്രമായി അനുമതി നല്‍കിയത് . എന്നാല്‍ എയര്‍ ഇന്ത്യ വിമാന ടിക്കറ്റുകള്‍ വിറ്റു കാശാക്കുകയാണെന്ന് അമേരിക്ക ആരോപിക്കുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ക്കു ഇന്ത്യയിലേക്കു അനുമതിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
അടുത്ത മാസം 22 മുതല്‍ പ്രത്യേക അനുമതി വാങ്ങിയാലെ സര്‍വീസ് നടത്താനാകൂ എന്നാണ് അമേരിക്കന്‍ ട്രാന്സ്പ്പോര്ട്ട് വകുപ്പിന്റെ ഉത്തരവ്. മാത്രമല്ല ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കിയാല്‍ മാത്രമേ അമേരിക്കയുടെയും നിരോധനം മാറ്റൂന്നതിനെ കുറിച്ച് പരിഗണിക്കൂവെന്ന് ട്രാന്സ്പോര്ട്ടേഷന് വിഭാഗം അറിയിച്ചു. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഡെല്‍ഹിയിലെ എംബസി മുഖേനെ അമേരിക്ക കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു.