കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാ(69)ണ് മരിച്ചത്.
ഡെല്‍ഹി നിസാമുദ്ദീനില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 22 ആയി. കൊല്ലം ജില്ലയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി.
ജൂൺ എട്ടിനാണ് ഡെല്‍ഹിയില്‍ നിന്ന് നിസാമുദ്ദീന്‍ ട്രയിന്‍ കയറിയത്. പത്താംതിയതി നാട്ടിലെത്തിയെങ്കിലും ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടീല് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അഞ്ചാം ദിവസം കടുത്ത പനിവന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂൺ 15 ന് സ്രവം പരിശോധനയ്ക്ക് അയച്ചു. 17നാണ് കൊറോണ സ്ഥിരീകരിച്ചത്.