Home Politics കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു

കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു

0

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡൻ്റുമായിരുന്ന കെ. സുരേന്ദ്രൻ(64) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതശരീരം ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി.

തളിപ്പറമ്പ്,പയ്യന്നൂർ അസംബ്ലി മണ്ഡലങ്ങളിലുംജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷനിലും മത്സരിച്ചിരുന്നു.
ഐഎൻടിയുസി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്നു.
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ,ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐഎൻടിയുസിയിലൂടെ രാഷ്ട്രീയ രംഗത്ത് സജ്ജീവമമായി. ഐഎൻടിയുസിയുടെ നിരവധി പോഷക യൂണിയൻ സംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു.

ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി,ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ മോട്ടോർ ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജനറൽ വർക്കേഴ്സ് കോൺഗ്രസ്, തുടങ്ങിയ വിവിധസംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു.
നേരത്തെ മിനിമം വേജ്ബോർഡ് അഡൈ്വസറി അംഗമായിരുന്നു. ടെക്സ്റ്റൈൽ ഐ.ആർ.സി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീജ.മക്കൾ: സൂര്യ (ദുബായ്),ശ്രുതി(ദുബായ്). മരുമകൻ: ഷനോജ് (ദുബായ്).

LEAVE A REPLY

Please enter your comment!
Please enter your name here