തിരുവനന്തപുരം: ശ്രീകാര്യം ഫ്ളൈ ഓവര്‍ നിര്‍മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കെ.ഐ.ഐ.എഫ്.ബി.) 35 കോടി രൂപ അനുവദിച്ചു. ഫ്ളൈ ഓവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിനുള്ള ആദ്യ ഘഡു (കെഐഐഎഫ്ബി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിരാക്മിജിത്ത് സിംഗ് കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ (കെആര്‍ടിസി) ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് എലാമോണിനു കൈമാറി.
ഏറ്റെടുക്കലിന്റെ നഷ്ടപരിഹാര തുക ജില്ലാ ഭരണകൂടത്തിനു കൈമാറുകയും പിന്നീട് ഏറ്റെടുത്ത ഭൂമിയുടെ അവകാശികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. ഫ്ളൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നതോടെ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ ഒരു പരിഹാരം കാണാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഫ്ളൈ ഓവറിന്റെ ആകെ വീതി 15 മീറ്റര്‍ ആയിരിക്കും. ഇരു വശത്തും 5.5 മീറ്റര്‍ വിതിയുള്ള സര്‍വീസ് റോഡുകളും ഉണ്ടായിരിക്കും. 535 മീറ്റര്‍ നീളമുള്ള ഫ്ളൈ ഓവര്‍ ചാവടിമുക്കു മുതല്‍ കല്ലംപള്ളി ജംഗ്ഷന് വരെയായിരുക്കും ഉണ്ടാകുക. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 135.37 കോടി രൂപയാണ് പദ്ദതിയഒുടെ ചിലവ്. പദ്ദതിക്കായി 1.34 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രണ്ടു ഫ്ളൈഓവറുകളുടെ പണി ഉടന്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനോടൊപ്പം പദ്ദതിയുടെ സാങ്കേതിക പഠനവും ടെണ്ടര്‍ നടപടികളും പുരോഗമിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.