പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിെച്ചന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പള്ളിക്കല്‍ കാട്ടുപുതുശേരി സ്വദേശിയായ നസുറുദ്ദീന്‍ (49) അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അഞ്ചലിലെ മദ്രസ അധ്യാപകനായ നസ്‌റുദ്ദീന്‍ പഠനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

സംഭവം കുട്ടി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. കുട്ടിയെ കൗണ്‍സിലിംഗിനു വിദേയമാക്കിയ ശേഷം കേസ് ചൈല്‍ഡ് ലൈന്‍ അഞ്ചല്‍ പോലീസിനു കൈമാറുകയായിരുന്നു.