തോപ്പുംപടി കൂട്ടമാനഭംഗക്കേസ്; പ്രതികൾക്ക് 20 വര്‍ഷം തടവ്

കൊച്ചി: തോപ്പുംപടിയിൽ 16 വയസുള്ള പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ ശേഷം കൂട്ടബലാൽസംഗം ചെയ്ത കേസിലെ നാല് പ്രതികള്‍ക്കും 20 വര്‍ഷം തടവ്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

2018 ഒക്ടോബര്‍ 13നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വിഷ്ണു എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിഷ്ണു പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിളിച്ചുവരുത്തി കഞ്ചാവും മദ്യവും നല്‍കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒന്നാം പ്രതി അരുണ്‍ സ്റ്റാൻലി, രണ്ടാം പ്രതി വിഷ്ണു, ക്രിസ്റ്റഫര്‍, ആന്റണി ജിനേഷ് എ്ന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.