ഡെൽഹി പ്രൈമിസ് ആശുപത്രിയില്‍ പ്രതിഷേധ സമരം; എട്ടു മലയാളി നഴസുമാരെ കൂടി പിരിച്ചു വിട്ടു

ന്യൂഡെല്‍ഹി: ഡെല്‍ഹി പ്രൈമിസ് ആശുപത്രിയില്‍ പ്രതിഷേധ സമരം നടത്തിയതിന് എട്ടു നഴസുമാരെ കൂടി പിരിച്ചു വിട്ടു. പിരിച്ചു വിട്ടതില്‍ ഏഴു പേരും മലയാളികളാണ്. പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ഇന്നലെയും മൂന്നു നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.
കൊറോണ ഡ്യൂട്ടിയിലുള്ള നഴസുമാര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വേണ്ട വിധം ലഭ്യമാക്കാത്തതിനെതിരേയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.
ഡെല്‍ഹിയില്‍ കൊറോണ വ്യാപനം അതി തീവ്രതയിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് നഴ്സുമാർക്കെതിരെ നടപടി.

ആശങ്കാജനകമാണ് നിലവിലെ സഥിതി. കൊറോണ പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നേരിട്ട് ഇടപെട്ടിട്ടുണ്ട്.
അതേസമയം ഡെല്‍ഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജയിനിനു കൊറോണ സ്ഥിരീകരിച്ചതോടെ ആഭ്യന്തര മന്ത്രി അമിത് ഷായും ജെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ചുമതല ജെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കാണ്.
രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള സത്യേന്ദ്ര ജയിനിനു ശ്വാസ തടസമുള്ളതിനാല്‍ വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജെയിന്‍ പങ്കെടുത്തിരുന്നത് കൊണ്ട് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഡെല്‍ഹിയിലെ ഹോട്ടലുടമകളുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്.