കൊറോണ നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശികളായ സൈനികൻ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്.
താഴെ കായലോട് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പറമ്പായി റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.