Home Local News ആത്മഹത്യക്കു ശ്രമിച്ചു ആശുപത്രിയിലേക്കു കൊണ്ടുപോയ യുവതി ആംബുലന്‍സ് അപകടത്തില്‍ മരിച്ചു

ആത്മഹത്യക്കു ശ്രമിച്ചു ആശുപത്രിയിലേക്കു കൊണ്ടുപോയ യുവതി ആംബുലന്‍സ് അപകടത്തില്‍ മരിച്ചു

0

ആലപ്പുഴ: ആത്മഹത്യക്കു ശ്രമിച്ചു ആശുപത്രിയിലേക്കു കൊണ്ടുപോയ യുവതി ആംബുലന്‍സ് അപകടത്തില്‍ പെട്ട് മരിച്ചു.
അരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് 32 കാരിയായ യുവതി മരിച്ചത്. പിതാവിനും അമ്മാവനും അപകടത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച്ച വൈകീട്ടാണ് തണ്ണീര്‍മുക്കത്തെ് അമ്മാവന്റെ വീട്ടില്‍ യുവതി ആത്മഹത്യക്കു ശ്രമിച്ചത്.

തുടര്‍ന്ന് കൊച്ചിയിലെയും ചേര്‍ത്തലയിലെയും സ്വകാര്യ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ആലപ്പുഴയിലെ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടു പോകും വഴിയാണ് അപകടമുണ്ടായത്.

രാത്രി പതിനൊന്നരയോടെയാണ് ആംബുലന്‍സ് മണല്‍ കയറ്റിക്കൊണ്ടു വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ പിതാവിനെയും അമ്മാവനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിക്ക് അഞ്ചു വയസുള്ള കുട്ടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here