കൊച്ചി: ബോളിവുഡ് നടൻ സുശാന്ത് സിങ് ആത്മഹത്യ ചെയ്തതുമുതൽ വിഷാദരോഗത്തെ പറ്റി സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്തു തുടങ്ങി.
ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ളവർ അവരുടേതായ തുന്നെഴുത്തുകൾ നടത്തി. നടി രജിഷ വിജയനും വിഷാദരോഗത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു പോകുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജിഷ തുറന്നുപറഞ്ഞു. ഒരു വിദഗ്ധന് ഇക്കാര്യത്തിൽ തീർച്ചയായും സഹായിക്കാൻ കഴിയുമെന്നാണ് നടിയുടെ അഭിപ്രായം.
നടൻ കുഞ്ചാക്കോബോബനും മാനസികാരോഗ്യത്തിന് നൽകേണ്ട പ്രധാന്യത്തെ കുറിച്ച് തുറന്ന് എഴുതിയിരുന്നു. വിഷാദവും ആൻസൈറ്റിയും പുതിയ കാലത്തെ ക്യാൻസറാണെന്നാണ് താരം പറയുന്നത്.