വിദേശത്തു നിന്നെത്തി ആറ്റിങ്ങലിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന മണമ്പൂർ സ്വദേശി സുനിൽ (33) മരിച്ചനിലയിൽ. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ആറ്റിങ്ങൽ, വിളയിൽമൂലയിലാണ് യുവാവ് സ്വയം തീ കൊളുത്തി മരിച്ചത്. രണ്ട് ദിവസം മുൻപ് വിദേശത്ത് നിന്നെത്തിയ സുനിൽ മണമ്പൂരിൽ ക്വാറന്റീനിലായിരുന്നു.

ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ മകനെ കാണാനാണ് വന്നത്. തുടർന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്തു. തുടർന്ന് അച്ഛൻ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.