മുംബൈ: നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ അര്‍ദ്ധ സഹോദരന്റെ ഭാര്യ സുധാ ദേവി മരിച്ചു. രോഗിയായ ഇവര്‍ സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരണ ശേഷം ഭക്ഷണം കഴിക്കാന്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല എന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സുശാന്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്തായിരുന്നു സുധാദേവിയുടെ മരണം. നേരത്തെ സുശാന്തിനെ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് അന്വേഷണം ബോളിവുഡിലേക്കു വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. മുംബെയിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച്ചയായിരുന്നു സുശാന്തിന്റെ സംസ്കാരം.