Home Covid-19 ചെന്നൈ സെക്രട്ടറിയേറ്റിലെ 56 ജീവനക്കാര്‍ക്കു കൂടി കൊറോണ ; ചെന്നൈ ഉൾപ്പെടെ അടച്ചിട്ടേക്കും

ചെന്നൈ സെക്രട്ടറിയേറ്റിലെ 56 ജീവനക്കാര്‍ക്കു കൂടി കൊറോണ ; ചെന്നൈ ഉൾപ്പെടെ അടച്ചിട്ടേക്കും

0

ചെന്നൈ: കൊറോണ വൈറസ് വ്യാപനം ചെന്നൈയിൽ അതീവ ഗുരുതരമായി. ചെന്നൈ സെക്രട്ടറിയേറ്റിലെ 56 ജീവനക്കാര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം 127 ആയി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചു.

നഗരത്തില്‍ കൊറോണ അതി തീവ്രമായി ബാധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ചെന്നൈ അടക്കമുള്ള അതി തീവ്ര ബാധിത മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. റോയപുരം, കോടമ്പക്കം, തേനംപെട്ട്, അണ്ണാനഗര്‍, എന്നി ഉള്‍പ്പെടെ ആറു പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും കൂടി ചേര്‍ന്ന യോഗത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. തമിഴ്‌നാട്ടില്‍ നിലവില്‍ 44000 ല്‍ അധികം കൊറോണ ബാധിതരുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെന്നൈയില്‍ നിന്നുമുള്ളവരാണ്. 32000 ഓളം പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 38 പേരാണ് ഇവിടെ രോഗബാധ മൂലം മരിച്ചത്.

ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണോ എന്നതിനെക്കുറിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ഇതേ സമയം ചെന്നൈയില്‍ നിന്നും മറ്റു ജില്ലകളിലേക്കു പാസ് നല്‍കുന്നത് നിര്‍ത്തി വച്ചു. ചെന്നൈയില്‍ നിന്നും മറ്റു ജല്ലകളിലേക്കു രോഗവ്യാപനം നടക്കുന്നതു കണക്കിലെടുത്താണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here