Home World ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ വീണ്ടും ​ ഉത്ത​ര കൊ​റി​യ; അ​തി​ര്‍​ത്തി​യി​ലെ ല​യ്സ​ണ്‍ ഓ​ഫീ​സ് ത​ക​ര്‍​ക്കാൻ നീക്കം

ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ വീണ്ടും ​ ഉത്ത​ര കൊ​റി​യ; അ​തി​ര്‍​ത്തി​യി​ലെ ല​യ്സ​ണ്‍ ഓ​ഫീ​സ് ത​ക​ര്‍​ക്കാൻ നീക്കം

0

പ്യേം​ഗ്യാം​ഗ് : ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി ഉണ്ടാകുമെന്ന് വീണ്ടും ​ ഭീഷ​ണി​യു​മാ​യി ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹാ​ദ​രി കി ​യോ ജോം​ഗ്. ദ​ക്ഷി​ണ കൊ​റി​യ ശ​ത്രു​വാ​ണെ​ന്നും സൈ​നി​ക ന​ട​പ​ടി ഉ​ന്ന​ത സെ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ടു​ക​യാ​ണെ​ന്നും അവർ അറിയിച്ചു. ശ​ത്രു രാ​ജ്യ​ത്തോ​ടു​ള്ള അ​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സൈ​നി​ക വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ര്‍​ത്തി​യി​ലെ ദ​ക്ഷി​ണ കൊ​റി​യ- ഉ​ത്ത​ര കൊ​റി​യ ല​യ്സ​ണ്‍ ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ടു​മെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അ​തി​ർ​ത്തി​യി​ൽ ഉ​ത്ത​ര കൊ​റി​യ വി​രു​ദ്ധ ല​ഖു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദ​ക്ഷി​ണ കൊ​റി​യ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കിം ​യോ ജോം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ കിം ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ശ​ത്രു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സൈ​ന്യ​ത്തി​ന് അ​ധി​കാ​രം ന​ൽ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കിം ​ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ര​ണ്ടാം സ്ഥാ​നം വ​ഹി​ക്കു​ന്ന ആ​ളാ​ണ് കിം ​യോ ജോം​ഗ് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here