Home National പാലക്കാട് സ്വദേശി മുംബൈയിൽ കൊറോണ ബാധിച്ച് മരിച്ചു

പാലക്കാട് സ്വദേശി മുംബൈയിൽ കൊറോണ ബാധിച്ച് മരിച്ചു

0

മുംബൈ: മുംബൈയിൽ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗൊരേഗാവിൽ താമസിക്കുന്ന അരവിന്ദൻ മേനോൻ (82) ആണ് മരിച്ചത്. പാലക്കാട് കുഴൽമന്ദം സ്വദേശിയായ അരവിന്ദൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

അർബുദത്തിന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊറോണ ബാധിച്ചത്. ഗൊരേഗാവ് മലയാളി സമാജം പ്രസിഡന്റും റിട്ടയേഡ് എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറും ആണ് അരവിന്ദൻ മേനോൻ.

LEAVE A REPLY

Please enter your comment!
Please enter your name here