മദ്യപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പൊലീസുകാരൻ മരിച്ചതിൽ ദുരൂഹത

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് പൊലീസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. മലപ്പുറത്ത് നിന്ന് കൊണ്ടുവന്ന മദ്യമാണ് തങ്ങൾ കുടിച്ചതെന്ന് അഖിലിനൊപ്പം മദ്യപിച്ച ഒരാൾ പൊലീസിനോട് പറഞ്ഞു.
മദ്യത്തിൻ്റെ ബാക്കി പരിശോധനക്കായി എക്സൈസ് സീൽ ചെയ്തു.

മലപ്പുറം ഐ ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോ​ഗസ്ഥനും കടക്കൽ ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നിതിനിടെയാണ് അഖിലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് അഖിൽ മരിച്ചത്.