അമ്മയ്ക്ക് കൊറോണ ; സർക്കാർ സഹായം തേടി സീരിയൽ താരം ദീപികാസിംഗ്

ന്യൂഡെൽഹി: അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സഹായമപേക്ഷിച്ച് ടെലിവിഷൻ സീരിയൽ താരം. ഡെൽഹി ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് സഹായത്തിനായി അപേക്ഷിച്ചാണ് സീരിയൽ താരം ദീപികാസിംഗ് രംഗത്തെത്തിയത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തിൻ്റെ അഭ്യർഥന.

ദീപികയുടെ അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വീട്ടിൽ തന്നെ തുടരുകയാണ്. ‌ ആശുപത്രി അധികൃതർ പരിശോധനാ റിപ്പോർട്ട് പോലും നൽകാൻ തയാറായില്ലെന്ന് ദീപിക വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഡെൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടുമാണ് താരം അപേക്ഷയുമായി രം​ഗത്ത് വന്നത്.

ഡെൽഹിയിലാണ് ദീപികയുടെ കുടുംബം താമസിക്കുന്നത്. അച്ഛനും അമ്മയും കൂട്ടുകുംബത്തിൽ നിൽക്കുന്നതുകൊണ്ട് കുടുംബത്തിലെ മറ്റ് അം​ഗങ്ങൾക്കും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ ഈ സന്ദേശം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു. ഹിന്ദിയിലെ ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്തത് ദീപികയായിരുന്നു