തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തേക്കുള്ള ത്രിവത്സര, എല്‍എല്‍ബി, കെമാറ്റ്, സംയോജിത പഞ്ചവത്സര എല്‍എല്‍ബി എന്നിക്കുള്ള പ്രവേശന പരീക്ഷകള്‍ ജൂണ്‍ 20,21,22 തിയതികളില്‍ നടക്കും. www.cee.kerala.gov.in എന്ന സ്ഥാനാര്‍ഥി പോര്‍ട്ടലില്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡുമായി വേണം പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍. പരീക്ഷക്കു മുന്‍പ് മോക്ക് ടെസ്റ്റ് ഉണ്ടാകും. ത്രിവത്സര എല്‍.എല്‍.ബി, പഞ്ച വത്സര എല്‍.എല്‍.ബി കോഴ്സുകള്‍ക്കു രണ്ടു മണിക്കൂര്‍ ഓണ്‍ലൈന്‍ പരീക്ഷയും കെമാറ്റ് പരീക്ഷ രണ്ടര മണിക്കൂറുമായിരിക്കും. എല്‍.എല്‍.ബി കോഴ്സുകള്‍ക്കു 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും കെമാറ്റിനു 180 ഒബ്ജകടീവ് തരത്തിലുള്ള ചോദ്യങ്ങളും ഉണ്ടാകും.
കമ്പ്യൂട്ടറില്‍ ലോഗ്ഇന്‍ ചെയ്യുന്നതിനു പരീക്ഷാ കേന്ദ്രങ്ങളിലെ അപേക്ഷകര്‍ക്ക് ഒരു ആക്സസ് കാര്‍ഡ് നല്‍കും. ഇതില്‍ സീറ്റ് നമ്പര്‍, പേര്, പാസ്വേര്ഡ്, എന്നിവ ഉണ്ടാകും. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ആയി വേണം അപേക്ഷകര്‍ പരീക്ഷക്കായി എത്താന്‍. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഒന്നും അനുവധിക്കില്ല. കൊറോണ വൈറസ് സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. മാസ്ക് നിര്‍ബന്ധമാണ്. ഹോട്ട്സ്പോര്‍ട്ടില്‍ നിന്നും വരുന്നവര്‍ സ്വയം ക്രമികരിച്ച വാഹനത്തില്‍ വേണം വരാന്‍.