Home National ടിക്ടോക് വീഡിയോയ്ക്ക് ജീവനുള്ള മീൻ വിഴുങ്ങി; യുവാവ് ശ്വാസം മുട്ടി മരിച്ചു

ടിക്ടോക് വീഡിയോയ്ക്ക് ജീവനുള്ള മീൻ വിഴുങ്ങി; യുവാവ് ശ്വാസം മുട്ടി മരിച്ചു

0

ചെന്നൈ: ടിക്ടോക് വീഡിയോ ചെയ്യാനായി ജീവനുള്ള മീൻ വിഴുങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ഹോസൂർ പാർവതി നഗറിൽ താമസിക്കുന്ന എസ് വെട്രിവേൽ(22) ആണ് മരിച്ചത്.
തേർപ്പേട്ടക്ക്‌ അടുത്തുള്ള തടക കരയിൽ വച്ചാണ് യുവാവ് മീൻ വിഴുങ്ങിയത്.

മദ്യ ലഹരിയിലായിരുന്ന യുവാവും ഒപ്പമുള്ളവരും മീൻ പിടിക്കുന്നതിനിടയിൽ മീൻ വിഴുങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ടിക്ടോക്കിലിടാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ജീവനുള്ള മീൻ വിഴുങ്ങാൻ ശ്രമിച്ച വെട്രിവേലിനെ ഗുരുതര നിലയിൽ ഹോസൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here