Home World വാട്ടര്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി സൗദിയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വാട്ടര്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി സൗദിയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പണിക്കിടെ പൈപ്പിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു. ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്ത് തൊഴിലാളികൾ അകപ്പെട്ടതാണ് വൻ ദുരന്തത്തിന് കാരണമായത്. റിയാദിലെ അസീസിയ ജില്ലയിലാണ് സംഭവം. പൈപ്പിനകത്ത് ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാതെയാവുകയായിരുന്നു. പുറത്തുള്ള സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാൻ ഇവര്‍ക്ക് സാധിക്കാഞ്ഞതും ദുരന്തത്തിന്റെ തീവ്രത കൂട്ടി.

ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്ത് ആറു തൊഴിലാളികൾ കുടുങ്ങിയതെന്ന വിവരം സിവില്‍ ഡിഫൻസിൽ ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‌സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്ഹിമാദി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തി.

തുടര്‍ന്ന് സിവില്‍ ഡിഫനസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. പദ്ധതി നടപ്പാക്കുന്ന കമ്പനിക്കു കീഴിലെ തൊഴിലാളികളാണ് മരിച്ച ആറുപേരും. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരുടേയും മരണം സ്ഥിരീകരിച്ചു. അതേസമയം അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here