ന്യൂഡെൽഹി: ഡൽഹിയിലെ പ്രമുഖ ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹര്‍ഷരണ്‍ സിംഗ് ബല്ലി ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നു. ഡൽഹിയുടെ പുരോഗതിക്ക് കേജരിവാളിന്റെ നേത്യത്വത്തിൽ എ എ പി അധികാരത്തിൽ വരണമെന്ന് ഹർഷരൺ പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, മനീഷ് സിസോദിയ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഹര്‍ഷരണ്‍ സിംഗ് ബല്ലി എഎപിയില്‍ ചേര്‍ന്നത്.
1993 മുതല്‍ 2013വരെ ഹരി നഗർ എംഎല്‍എയായിരുന്നു ബല്ലി. മദന്‍ലാല്‍ ഖുറാന മന്ത്രിസഭയില്‍ അംഗമായിരുന്നു.
വികസനം മുന്‍നിര്‍ത്തിയുള്ള എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമാകുമെന്നും ബല്ലി വ്യക്തമാക്കി. തന്റെ നിയമസഭാ മണ്ഡലത്തിലെ നിരവധിപ്പേര്‍ താമസിയാതെ എഎപിയില്‍ ചേരുമെന്നും ബല്ലി പറഞ്ഞു.