Home National ലോനാർ തടാകത്തിന് പിങ്ക് നിറമായി; കൗതുകത്താടെ ശാസ്ത്രലോകം

ലോനാർ തടാകത്തിന് പിങ്ക് നിറമായി; കൗതുകത്താടെ ശാസ്ത്രലോകം

0

മുംബൈ: മഹാരാഷ്ട്രയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോനാർ തടാകത്തിൻ്റെ നിറമാറ്റം വിസ്മയമാകുന്നു. ലോനാർ തടാകത്തിലെ ജലത്തിൻ്റെ നിറം പിങ്ക് ആയത് ജനങ്ങളും ശാസ്ത്രലോകവും ഏറെ കൗതുകത്തോടെയാണ് കാണുന്നത്.

മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബുൾദാന ജില്ലയിലെ ലോനാർ തടാകം പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ആകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നതാണ് തടാകം. 1.2 കിലോമീറ്റർ വ്യാസമുള്ള തടാകത്തിന്റെ ജലത്തിന്റെ നിറമാറ്റം നാട്ടുകാരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തി.

50,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാശില ഭൂമിയിൽ പതിച്ചതിനുശേഷം രൂപംകൊണ്ടതാണ് തടാകമെന്ന് വിലയിരുത്തപ്പെടുന്നു.   ജലാശയത്തിലെ ആൽഗകളും ഉപ്പുവെള്ളവുമാണ് നിറം മാറ്റത്തിന് കാരണമായി കരുതുന്നത്. വർണ്ണ മാറ്റം സംഭവിക്കുന്നത് ഇതാദ്യമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. സീസൺ തിരിച്ചുള്ള മാറ്റങ്ങളാണ് ലോനാർ തടാകത്തിന്റെ കാര്യത്തിൽ സംഭവിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നിറം മാറുമോ എന്ന് ശാസ്ത്രലോകം നിരീക്ഷിക്കുകയാണ്.

ഇത്തവണ നിറം മാറ്റം കൂടുതൽ തിളക്കമാർന്നതാണ്.
ദേശീയ പൈതൃക സ്മാരകമായ തടാകത്തിൽ 10.5 പി.എച്ച് ഉള്ള ഉപ്പുവെള്ളമുണ്ടെന്ന് ലോനാർ തടാക സംരക്ഷണ വികസന സമിതി അംഗം ഗജാനൻ ഖരത് പറഞ്ഞു. ജലാശയത്തിൽ ആൽഗകളുണ്ട്. ഈ മാറ്റത്തിന് ലവണത്വവും ആൽഗകളും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

തടാകത്തിന്റെ ജലത്തിന്റെ ഒരു മീറ്ററിൽ താഴെ ഓക്സിജൻ ഇല്ല. ഇറാനിലെ തടാകത്തിന്റെ ഉദാഹരണമുണ്ട്. അവിടെ ലവണാംശം കൂടുന്നതിനാൽ വെള്ളം ചുവപ്പായി മാറുന്നുതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ലോനാർ തടാകത്തിലെ ജലനിരപ്പ് നിലവിൽ കുറവാണെന്നും അതിൽ ശുദ്ധജലം നിറയാൻ മഴയില്ലെന്നതും നിറം മാറ്റത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾ കാരണം ജലത്തിന്റെ അളവ് കുറയുന്നത് ലവണാംശം വർദ്ധിപ്പിക്കാനും ആൽഗകളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനും ഇടയാക്കും. ഇത് നിറവ്യത്യാസത്തിന് കാരണമാകാം. ജലത്തിന്റെ നിറം മാറുന്നത് ഇതാദ്യമല്ല.

വർണ്ണ വ്യതിയാനത്തിൻ്റെ തോത് നോക്കുമ്പോൾ ഇത് മാനുഷിക ഇടപെടൽ മൂലമല്ലെന്ന് റംഗബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാലയുടെ ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ. മദൻ സൂര്യവാൻഷി പറഞ്ഞു.
പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെങ്കിൽ, മിക്കപ്പോഴും വെള്ളത്തിന് പച്ചനിറം നൽകുന്ന ഫംഗസുകളുണ്ട്.  നിലവിലെ വർണ്ണ മാറ്റം ലോനാർ ഗർത്തത്തിലെ ജൈവശാസ്ത്രപരമായ മാറ്റമാണ്. ലോക്ക്ഡൗൺ കാലത്ത് വെള്ളത്തിൽ മാലിന്യമോ മറ്റെന്തെങ്കിലുമോ കലരാൻ ഇടയാട്ടില്ല. ഇത് നിറം മാറ്റത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here