ന്യൂഡെൽഹി: കോട്ടയം സ്വദേശി ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീനിവാസ്പുരിയിൽ താമസിക്കുന്ന പി ഡി. വർഗീസ് ആണ് മരിച്ചത്. ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ കൊറോണ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഡെൽഹിയിൽ കൊറോണ രോഗികളുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ പലരും ആരോഗ്യ പ്രവര്‍ത്തകരാണെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് താൽകാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി സര്‍ക്കാര്‍. സ്റ്റേഡിയങ്ങൾ ഏറ്റെടുക്കാൻ വിദഗധ സമിതി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അതേസമയം മലയാളികളടക്കം നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.