അതിരപ്പിള്ളി പദ്ധതി; സർക്കാരിൻ്റേത് ഗൂഢലക്ഷ്യം: തോമസ് ഉണ്ണിയാടൻ

തൃശൂർ: ജനരോഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ട് പോകുന്നതിനുള്ള സർക്കാർ തീരുമാനം ഗൂഢലക്ഷ്യത്തോടെയാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ .

പരിസ്ഥിതിയെ തകർക്കുന്നതും ജൈവ വൈവിധ്യം നശിപ്പിക്കുന്നതുമാണ് പദ്ധതി. ആദിവാസികളുടെ ജീവിതവും മനോഹരമായ പ്രകൃതി സൗന്ദര്യവും ഇല്ലാതാക്കുന്ന നീക്കം സംസ്ഥാനത്തിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തും. കൊറോണയുടെ മുഖ്യ സന്ദേശം തന്നെ പ്രകൃതിയെ സ്നേഹിക്കുക ,
പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്.

ജനങ്ങൾ ഒന്നാകെ കൊറോണ മഹാമാരിക്കെതിരെ പൊരുതുമ്പോൾ വിവാദ പദ്ധതിയുമായി നീങ്ങുന്നത് പുരകത്തുമ്പോൾ വാഴവെട്ടുന്നത് പോലെയാണെന്നും ഉണ്ണിയാടൻ പറഞ്ഞു.