ന്യൂഡെൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നല്കിയ ഹര്‍ജിയാണ് നാളെ പരിഗണിക്കുന്നത്.കേസിലെ പ്രതികളുടെ വധശിക്ഷ നവംബർ ഒന്നിന് രാവിലെ ആറിന് നടപ്പാക്കാനിരിക്കെയാണ് ഹർജി നാളെ പരിഗണിക്കുന്നത്.
ദയാഹര്‍ജി തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുകേഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളിയത്.
ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള നടപടിയാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുൻഗണനാ പട്ടികയിൽ പെടുത്തി കോടതി ഹർജി ഉടൻ പരിഗണിക്കുന്നത്.