ന്യൂഡെല്‍ഹി: ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യക്കും മാതാവ് മാധവി രാജെ സിന്ധ്യക്കും കൊറോണ പോസിറ്റീവ് സ്ഥീകരിച്ചു. ഇരുവരേയും സൗത്ത് ഡെല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയും തൊണ്ട വേദനയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്നു കഴിഞ്ഞ നാലു ദിവസമായി ജോതിരാദിത്യ സിന്ധ്യയെ മാക്‌സ് സാകേതില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മാതാവിനു പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഇരുവരും ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ ബിജെപി ദേശിയ വക്താവ് സാഗബിത് പത്രയെയും കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തെ തിങ്കളാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്തു.
ഇതേ സമയം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രോഗലക്ഷണങ്ങളെ തുടര്‍ന്ന് കൊറോണ പരിശോധനക്കു വിധേയനായി. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല.