Home National പട്ടിണി;ഭക്ഷണം ചോദിച്ച് അയൽ വീടുകളിൽ എത്തി; എട്ടു വയസ്സുകാരിക്ക് കൂട്ട ക്രൂരപീഡനം

പട്ടിണി;ഭക്ഷണം ചോദിച്ച് അയൽ വീടുകളിൽ എത്തി; എട്ടു വയസ്സുകാരിക്ക് കൂട്ട ക്രൂരപീഡനം

0

നാഗർകോവിൽ: ലോക്ഡൗൺ കാലത്ത് കുടുബം പട്ടിണിയിലായതോടെ ഒരു നേരത്തെ ഭക്ഷണം ചോദിച്ച് അയൽ വീടുകളിൽ എത്തിയ എട്ടു വയസ്സുള്ള കുഞ്ഞിനെ ആറു പേർ അതിക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ 75 വയസ്സുകാരനടക്കം ആറു പേർ അറസ്റ്റിലായി.

തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസൻ (52), ജഫീർ ഹുസൈൻ (53), അബ്ദുൽ ജാഫർ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. നാഗർകോവിലിൽ കോഴിക്കടയിലെ തൊഴിലാളിയായ അച്ഛനും മാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്.

ലോക്ഡൗണിൽ അച്ഛന് തൊഴിൽ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനവുമില്ലാതെ ദാരിദ്ര്യത്തിലായി. ഈ സാഹചര്യം മുതലെടുത്ത് അയൽപക്കത്തെ വീടുകളിലെത്തിയ ബാലികയെ പ്രതികൾ ഭക്ഷണം നൽകി ലൈംഗികചൂഷണം നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here