തമി​ഴ്നാ​ട്ടി​ൽ കൊറോണ രോ​ഗി​ക​ളി​ൽ 86 ശ​ത​മാ​നം പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളില്ല; മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കൊറോണ രോ​ഗി​ക​ളി​ൽ 86 ശ​ത​മാ​നം പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ.​പ​ള​നി​സ്വാ​മി. ലോ​ക്ക്ഡൗ​ണും അ​നു​ബ​ന്ധ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​ഹാ​മാ​രി​യെ ത​ട​യാ​ൻ സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചും ചി​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ഴും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും പ​ള​നി​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു. കൊറോണ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ങ്കി​ലും, അ​ത് വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് വി​വി​ധ ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യും പ​ള​നി​സ്വാ​മി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ 30,152 പേ​ർ​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. 251 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.