കൊറോണ രോഗബാധയ്ക്ക് നേരിയ ശമനം; മെട്രോകൾക്ക് മാത്യകയായി ബംഗളൂരു

ബംഗളൂരു: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വ്യാപനം ശക്തമാകുമ്പോഴും കേസുകൾ വർധിക്കുമ്പോഴും ബംഗളൂരുവിൽ രോഗബാധയ്ക്ക് ശമനം ഉണ്ടായതായി റിപ്പോർട്ടുകൾ.
ഒരു കോടിയിലധികം ജനസംഖ്യയുള്ള ടെക് ക്യാപിറ്റലിൽ 452 കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ നിലവിൽ 162 പേർ മാത്രമാണ് ചികിത്സയിലുള്ള ത്. 13 പേരാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാങ്ങ ന്നു. ബാക്കി രോഗികൾ എല്ലാം സുഖം പ്രാപിച്ചു.

മറ്റു മെട്രോകളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ബംഗളൂരുവിൽ സ്ഥിതി ഏറെ ആശ്വാസജനകമാണ്.
മുംബയിൽ 46000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽഹിയിൽ 26000, ചെന്നൈ 19000, കൊൽക്കൊത്ത 2000 എന്നിങ്ങനെയാണ് കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാമൂഹ്യ അകലം പാലിക്കൽ കർശനമായി നടപ്പാക്കിയതും മാസ്കിൻ്റെ ഉപയോഗം വ്യാപിപ്പിച്ചതും രോഗ പകർച്ച തടഞ്ഞുവെന്ന് വ്യക്തം. വിദേശത്തു നിന്നെത്തിയ 1. 4 ലക്ഷം പേർക്ക് കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയത് രോഗനിയന്ത്രണത്തിന് ഏറെ സഹായകരമായി. കൂടാതെ രോഗികളുടെ സമ്പർക്ക പട്ടിക നിരീക്ഷിച്ച് മുൻ കരുതലെടുത്തതും കൊറോണ വ്യാപനം തടഞ്ഞു. വീട്ടുജോലിക്കാരെ അസോസിയേഷനുകൾ നിരീക്ഷിക്കുന്നതും കൊറോണ പ്രതിരോധം ഫലവത്താക്കിയെന്നാണ് റിപ്പോർട്ട്.

ഇതിലൂടെ ബാംഗളൂരിൽ വൈറസ് വ്യാപനം തടയാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിലും ഇൗ മാതൃക പിന്തുടരാൻ കേന്ദ്രം നിർദ്ദേശം നൽകി കഴിഞ്ഞു. ആഹ്വാനം ചെയ്തു.
ഇതേസമയം ഇന്ത്യയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് പതിനായിരത്തോളം കേസുകളാണ്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 246, 628 ആയി ഉയർന്നു. 6929 പേരാണ് കൊറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.