മഹാമാരി പടരാതിരിക്കാൻ അസമിലെ സ്ത്രീകള്‍ ‘കൊറോണ ദേവീപൂജ’യിൽ

ഗുവാഹത്തി: അസമിലെ ചില നാട്ടുകാര്‍ കൊറോണയെ ദേവി ആയി ആരാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അസമിലെ സ്ത്രീകള്‍ ‘കൊറോണ ദേവീപൂജ’ നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നു. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ ‘കൊറോണ ദേവീപൂജ’ കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം.

ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലടക്കം ഈ പൂജ നടന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിശ്വനാഥ് ചരിയാലിയില്‍ നദിക്കരയില്‍ ശനിയാഴ്ചയാണ് ‘കൊറോണ ദേവീപൂജ’ നടത്തിയത്.

ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്ബോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയുമെന്ന് ‘കൊറോണ ദേവീപൂജ’ നടത്തിയ ഒരു സ്ത്രീ പറഞ്ഞു.