ഗുവാഹത്തി: മുപ്പതുകാരനായ യുവാവിന്‍റെ മൂത്രാശയത്തില്‍ നിന്ന് പുറത്തെടുത്തത് മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍. കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും സംഭവം സത്യമാണ്. അസമിലാണ് സംഭവം . രണ്ടടി നീളം വരുന്ന ചാര്‍ജര്‍ കേബിള്‍ വിഴുങ്ങിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. സത്യത്തില്‍ അത് മൂത്രനാളി വഴിയാണ് ഉള്ളില്‍ച്ചെന്നിരിക്കുന്നത്.
രോഗിയുടെ മലം പരിശോധിച്ച ശേഷം എന്‍ഡോസ്കോപ്പിക്ക് നിര്‍ദേശിച്ചു. എന്നാല്‍ കേബിള്‍ കണ്ടെത്താനായില്ല. പിന്നീടാണ് ഓപ്പറേഷന്‍ നടത്തിയത്. പക്ഷെ അയാളുടെ കുടലില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് ഗുവാഹത്തിയിലെ പ്രമുഖ സര്‍ജനായ ഡോ.വലിയുല്‍ ഇസ്ലാം വ്യക്തമാക്കി. തുടര്‍ന്ന് ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് തന്നെ അയാളുടെ എക്സ്റേ എടുത്ത് നോക്കി. അപ്പോഴാണ് മൂത്രസഞ്ചിയില്‍ ചാര്‍ജര്‍ കേബിള്‍ കണ്ടെത്തിയത്. അത് നീക്കം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറയുകയുണ്ടായി. ലൈംഗിക സുഖത്തിനായാണ് ഇത്തരം വസ്തുക്കള്‍ ഇയാള്‍ ലിംഗത്തിനുള്ളിലേക്ക് കയറ്റുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. മൂത്രനാളിയിലേക്ക് എന്തെങ്കിലും വസ്തുക്കളോ ദ്രാവകമോ കയറ്റുന്ന യുറീത്രല്‍ സൗണ്ടിംഗ് എന്നറിയപ്പെടുന്ന ഒരു തരം സ്വയംഭോഗ രീതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.