കുവൈറ്റ് : രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു. ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശിയും കൊറോണ ബാധയെ തുടർന്ന് തൃശൂർ ചാവക്കാട് സ്വദേശിയുമാണ് കുവൈറ്റിൽ മരിച്ചത്.
പത്തനംതിട്ട കടമ്മനിട്ട മണൽ നിരവേൽ എം പി യോഹന്നാൻ (57) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അങ്കാറയിൽ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ബീന , മക്കൾ : ഫ്രിറ്റി, ബിൽഗേറ്റ്.
മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.
കൊറോണ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ജമാലുദ്ദീൻ. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ജമാലുദ്ദീൻ.
ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ് ; മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.