തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 111 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂർ 8, തിരുവനന്തപുരം, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി, വയനാട് 3, കൊല്ലം 2, കാസർകോട്, കോട്ടയം 1 എന്നിങ്ങനെയാണ് രോഗബാധ.
രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്കെടുത്താൽ മഹാരാഷ്ട്ര 25, തമിഴ്നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡൽഹി 4, ആന്ധ്രപ്രദേശ് 3. 22 പേർ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ4, എറണാകുളം 4, തൃശൂർ 5, കോഴിക്കോട് 1, കാസർകോട് 7.
128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകൾ ഉണ്ടായിട്ടുണ്ട്.
ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനം ആയി. പതിനാലായിരം പരിശോധന കിറ്റുകൾ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
3597 സാംപിളുകൾ ഇന്ന് പരിശോധിച്ചു. 1697 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 973 പേർ ഇപ്പോൾ ചികിൽസയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.