കർണാടകയിലും ജാർഖണ്ഡിലും നേരിയ ഭൂചലനം

ന്യൂഡെൽഹ : കർണാടക ജാർഖണ്ഡ്, എന്നിവിടങ്ങളിലെ ഹമ്പി, ജംഷദ്‌പൂർ എന്നി ജില്ലകളിൽ ഇന്ന് രാവിലെ നേരിയ തീവ്രതയിൽ ഉള്ള ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു.
ഇന്ന് രാവിലെ 6:55 ന് റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജംഷദ്‌പൂരിലുണ്ടായത്.

അതേസമയം തന്നെ കർണാടകയിലെ ഹമ്പിയിലും റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി.
ഭൂചലനം അനുഭവപ്പെട്ടത് തുടർന്ന് ആളുകൾ വീടുകളിൽ നിന്നും പുറത്തേക്കോടി. അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിലെ റോഹ്താക്കിൽ രണ്ട് മണിക്കൂർ ഭൂചലനമുണ്ടായതായും ദേശീയ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതായും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ഏഴാം നൂറ്റാണ്ടിലെ തകർന്ന നിരവധി ക്ഷേത്രസമുച്ചയങ്ങളുള്ള ഒരു ഗ്രാമമാണ് ഹംപി. കടുവകളെയും പുള്ളിപ്പുലികളെയും ഉൾക്കൊള്ളുന്ന ടാറ്റാ സ്റ്റീൽ സുവോളജിക്കൽ പാർക്കിന് ജംഷദ്‌പൂർ പ്രശസ്തമാണ്.
ഡെൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് റോഹ്തക്.