Home State സര്‍വീസുകളിൽ വന്‍നഷ്ടം; സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ ഓടില്ല

സര്‍വീസുകളിൽ വന്‍നഷ്ടം; സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ ഓടില്ല

0

കൊച്ചി : സര്‍വീസുകളിലെ വന്‍നഷ്ടം കാരണം സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു.

പ്രശ്‌നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു

പ്രതിദിനം ഓരോ ബസിനും ശരാശരി 5000 രൂപ എങ്കിലും നഷ്ടം വരുന്നുണ്ട്. സർവീസ് നടത്താതിരുന്നാൽ ഇത് ലാഭിക്കാനാകും. യാത്രക്കാരുടെ കുറവും യാത്രാനിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്ന് എം.കെ. ബാബുരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here