Home World ചൈനയിൽ സുരക്ഷാ ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളടക്കം 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചൈനയിൽ സുരക്ഷാ ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളടക്കം 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

0

ബെയ്ജിങ്: പ്രൈമറി സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരന്‍ കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളടക്കം 39 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
അക്രമത്തിനിരയായ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ 37 പേർ വിദ്യാർത്ഥികളാണ്. വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ടരയോടെ കുട്ടികള്‍ ക്ലാസിലേക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് അക്രമത്തിന് പിന്നില്‍.
കൊറോണ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം നീണ്ട അടച്ചിടലിന് ശേഷം മെയ് മാസത്തിലാണ് ഈ പ്രദേശത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here