ടോറസ് കയറി സൈക്കിള്‍ യാത്രികന്‍ മരിച്ചു

കടുങ്ങല്ലൂര്‍: ടോറസ് കയറി സൈക്കിള്‍ യാത്രികന്‍ മരിച്ചു. എലൂര്‍ അലുപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ മുപ്പത്തടം എം.കെ.കെ. നഗര്‍ കളപ്പുരക്കല്‍ വീട്ടില്‍ തങ്കപ്പന്‍ (76) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സൈക്കിളില്‍ ജോലിസ്ഥലത്തേക്കു പോകുംവഴി എടയാര്‍ വ്യവസായ മേഖലയില്‍ നിന്നും കയന്റി ക്കരയിലേക്കുള്ള റോഡില്‍ വച്ചായിരുന്നു അപകടം.

സമീപത്തെ മെറ്റല്‍ ക്രഷറിലേക്ക് കരിങ്കല്ലുമായി വന്ന ടോറസിന്റെ സൈഡില്‍ തട്ടി പിന്നിലെ ടയറിനടിയിലേക്ക് മറിയുകയായിരുന്നു. തോളിലൂടെ ടയര്‍ കയറി ഇറങ്ങി. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ പാതാളം ഇ.എസ്. ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മൃതദേഹം ആലുവ ജില്ല ജനറല്‍ ആശുപത്രിയിലേക്ക്മാറ്റി. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഇന്ന്ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ; കാളിക്കുട്ടി. മകള്‍;മാലതി. മരുമകന്‍; തങ്കപ്പന്‍