കുവൈറ്റില്‍ 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 പേര്‍ക്ക്​ കൂടി കൊറോണ​

കുവൈറ്റ്: കുവൈറ്റില്‍ 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 പേര്‍ക്ക്​ കൂടി കൊറോണ​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ കേസുകളുടെ ആകെ എണ്ണം 29921 ആയി. രോ​ഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.

പുതിയ രോഗികളില്‍ 148 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 54 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 200 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 55 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 105 പേര്‍ക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു.

അതേസമയം 24 മണിക്കൂറിനിടെ 6 പേരാണ് കുവൈറ്റില്‍ കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 236 ആയി. ഇന്ന് 1473 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കൊറോണ മുക്തരായവരുടെ എണ്ണം 17223 ആയി. നിലവില്‍ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.